Connect with us

Kerala

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 1.25 കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും കവര്‍ന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

Published

|

Last Updated

കോട്ടയം \  കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണി (26) ആണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സുധ ഫിനാന്‍സ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ തുറന്നിരുന്നില്ല.താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ നിലയില്‍ കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ചു സ്ഥാപന ഉടമയും ബന്ധുക്കളും എത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന ഡിവിആറും കവര്‍ച്ചക്കാര്‍ കൊണ്ടുപോയിരുന്നു

Latest