Connect with us

Kerala

നെടുമ്പാശേരിയില്‍ 1.28 കോടിയുടെ സ്വര്‍ണം പിടികൂടി

മൂന്ന് പേരില്‍ നിന്നായി 3261 ഗ്രാമിലേറെ സ്വര്‍ണമാണ് പിടിച്ചെടുത്തത്

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.28 കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 3261 ഗ്രാമിലേറെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നു വന്ന മലപ്പുറം സ്വദേശി സാദ്ദിക്കില്‍ നിന്ന് 1015.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്.

അബൂദബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ അഹമ്മദെന്ന യാത്രക്കാരന്‍ 1066.21 ഗ്രാം സ്വര്‍ണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. അബൂദബിയില്‍ നിന്നു തന്നെയെത്തിയ കോഴിക്കോട് സ്വദേശിയായ റിയാസില്‍ നിന്ന് 1179.55 ഗ്രാം സ്വര്‍ണവും പിടികൂടി. നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.

കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്റ്‌സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Latest