Connect with us

National

വനിതാ ഹോസ്റ്റലില്‍ നിന്നും 1.3കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധ ഏജന്റുമാര്‍ക്ക് ടാക്‌സിവഴിയാണ് സുരേഷ് എത്തിച്ചിരുന്നത്.

Published

|

Last Updated

ചെന്നൈ | വനിതാ ഹോസ്റ്റലില്‍ നിന്നും 1.3കിലോ കഞ്ചാവ് പിടികൂടി.സംഭവത്തെ തുടര്‍ന്ന് ഐടി ജീവനക്കാരിയും സുഹൃത്തായ ടാക്‌സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമോടിലെ വനിതാഹോസ്റ്റലിലാണ് സംഭവം.

26കാരിയായ ഷര്‍മിളയും യുവതിയുടെ സുഹൃത്തായ സുരേഷുമാണ് പിടിയിലായത്. സുരേഷ് 1.3 കിലോ കഞ്ചാവാണ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കിയത്.

യുവതി ഓഫീസിലേക്കും തിരിച്ചും സുരേഷിന്റെ ടാക്‌സിയിലാണ് ജോലിക്ക് പോയിരുന്നത്. തുടര്‍ന്നാണ് ഇരുവരും സൗഹൃദത്തിലായത്. സൗഹൃദത്തിന്റെ പേരില്‍ സുരേഷ് കഞ്ചാവ് സൂക്ഷിക്കാനായി  യുവതിക്ക് നല്‍കുകയായിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

സുരേഷ് കഞ്ചാവ് കടത്തല്‍ സംഘത്തിലെ പ്രധാനിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധ ഏജന്റുമാര്‍ക്ക് ടാക്‌സിവഴിയാണ് സുരേഷ് എത്തിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest