Ongoing News
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം സ്വര്‍ണം പിടികൂടി
ദേഹപരിശോധനയിലാണ് വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം വരുന്ന മൂന്ന് പാക്കറ്റ് സ്വര്‍ണം പിടികൂടി. വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം
അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന കുന്ദമംഗലം സ്വദേശിനിയില്‍ നിന്നാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ ഷമീറയെ(45) മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയിലാണ് വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
ഷമീറയില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ വിമാനത്താവളത്തിന് പുറത്ത് നിന്ന കുന്നമംഗലം സ്വദേശികളായ റിഷാദും ജംഷീറുമാണ് ആദ്യം പോലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഷമീറയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുറത്ത് വെച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ പിടികൂടുന്ന എട്ടാമത്തെ സ്വര്‍ണ്ണക്കടത്താണിത്.