Connect with us

Idukki

മാൻകൊമ്പ് കേസ് ഒതുക്കാൻ ഒരു ലക്ഷം കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ

പരാതിക്കാരൻ്റെ വീട്ടിൽ നിന്ന് ഓപറേഷൻ കുബേരയിൽ മാൻ കൊമ്പ് കഷണം കണ്ടെത്തിയിരുന്നു

Published

|

Last Updated

തൊടുപുഴ | വീട്ടിൽ നിന്ന് മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസ് പിടിയിലായി. തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് വിജിലൻസ് സംഘം ക്വാർട്ടേഴ്‌സിൽ വെച്ച് അറസ്റ്റ് ചെയ്തത്.

പരാതിക്കാരൻ്റെ വീട്ടിൽ ഓപറേഷൻ കുബേരയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ മാൻ കൊമ്പിൻ്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസെടുത്തു. ഈ കേസ് ലഘൂകരിക്കാനും അറസ്റ്റ് ഒഴിവാക്കാനും ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു.

Latest