Connect with us

Business

സാംസങ്ങിന്റെ മടക്കാവുന്ന ഫോണുകള്‍ക്ക് ആദ്യത്തെ 28 മണിക്കൂറില്‍ 1 ലക്ഷം പ്രീ ബുക്കിങ്

ഈ ഫോണുകള്‍ ഓഗസ്റ്റ് 18 മുതല്‍ വില്‍പ്പനയ്ക്കെത്തും

Published

|

Last Updated

ന്യൂഡല്‍ഹി|സാംസങ് ഗാലക്‌സി ഇസെഡ് ഫോള്‍ഡ് 5, ഗാലക്‌സി ഇസെഡ് ഫ്‌ലിപ്പ് 5 എന്നീ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. സാംസങ് ജൂലൈ 26നാണ് പുതിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഈ ഫോണുകളുടെ ബുക്കിങ് ആരംഭിച്ച് ആദ്യത്തെ 28 മണിക്കൂറില്‍ 1 ലക്ഷം യൂണിറ്റ് പ്രീബുക്കിങ് നേടാന്‍ കഴിഞ്ഞെന്ന് കമ്പനി വ്യക്തമാക്കി.

നാലാം തലമുറ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്സി ഇസെഡ് ഫ്‌ലിപ്പ് 4, ഇസെഡ് ഫോള്‍ഡ് 4 എന്നിവയെ അപേക്ഷിച്ച് ഗാലക്സി ഇസെഡ് ഫ്‌ലിപ്പ് 5, ഇസെഡ് ഫോള്‍ഡ് 5 എന്നിവയ്ക്ക് ആദ്യ 28 മണിക്കൂറിനുള്ളില്‍ 1.7 മടങ്ങ് പ്രീ-ബുക്കിംഗ് ലഭിച്ചതായി സാംസങ് അറിയിച്ചു. 2023 ജൂലൈ 27നാണ് ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചത്. ഫോണുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഈ ഫോണുകള്‍ ഓഗസ്റ്റ് 18 മുതല്‍ വില്‍പ്പനയ്ക്കെത്തും.

സാംസങ് ഗാലക്‌സി ഇസെഡ് ഫോള്‍ഡ് 5 സ്മാര്‍ട്ട്‌ഫോണില്‍ 12 ജിബി റാമാണുള്ളത്. ഫോണിന്റെ 256 ജിബി വേരിയന്റിന് ഇന്ത്യയില്‍ 1,54,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,64,999 രൂപ വിലയുണ്ട്. 1 ടിബി സ്റ്റോറേജുള്ള മോഡലിന് 1,84,999 രൂപയാണ് വില. ക്രീം, ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

സാംസങ് ഗാലക്‌സി ഇസെഡ് ഫ്‌ലിപ്പ് 5 ഫോണിന്റെ 256 ജിബിവേരിയന്റിന് 99,999 രൂപയാണ് വില, ഫോണിന്റെ 512 ജിബി സ്റ്റോറേജുള്ള ഹൈ എന്‍ഡ് വേരിയന്റിന് 1,09,999 രൂപ വിലയുണ്ട്.
ക്രീം, ഗ്രാഫൈറ്റ്, ലാവെന്‍ഡര്‍, മിന്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

 

 

Latest