International
യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് ഒരുകോടി ഡോളറിന്റെ അടിയന്തര സഹായം; ഉത്തരവുമായി സല്‍മാന്‍ രാജാവ്
മക്ക | യുക്രൈന്‍ അഭയാര്‍ഥികള്‍ക്ക് ഒരുകോടി ഡോളറിന്റെ അടിയന്തര സഹായം നല്‍കാന്‍ ഹറം കാര്യാലയ മേധാവിയും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ലോകമെമ്പാടുമുള്ള ദുരിതബാധിതര്‍ക്കും ദരിദ്രര്‍ക്കും ഒപ്പം നില്‍ക്കാനുള്ള രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളുടെ വിപുലീകരണമായാണ് സഹായം നല്‍കുന്നത്.
യുദ്ധാനന്തരം യുക്രൈനില്‍ നിന്നും പലായനം ചെയ്ത് പോളണ്ടില്‍ അഭയം തേടിയ അഭയാര്‍ഥികള്‍ക്ക് അടിയന്തര വൈദ്യസഹായവും അഭയ സഹായവും നല്‍കാനാണ് തുക വിനിയോഗിക്കുക. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ പോളണ്ട് സര്‍ക്കാറുമായി ഏകോപിച്ചാണ് പ്രവര്‍ത്തിക്കുകയെന്ന് സഊദി റോയല്‍ കോര്‍ട്ടിലെ ഉപദേശകനും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍ റബിയ വ്യക്തമാക്കി.
---- facebook comment plugin here -----