Connect with us

Education

ബാഗില്ലാത്ത 10 ദിവസം; കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ നടപടികളുമായി ഡല്‍ഹി

ബാഗില്ലാത്ത ദിവസങ്ങളില്‍ ഹാപ്പിനസ് കരിക്കുലം മാതൃകയാണ് പിന്തുടരേണ്ടത്. ചെറുയാത്രകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ നടത്താം.

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ നടപടിയുമായി ഡല്‍ഹി വിദ്യാഭ്യാസ ഡയക്ടറേറ്റ്. ബാഗ് ചുമക്കേണ്ടി വരാത്ത 10 ദിവസങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി പുറത്തിറക്കിയത്. ആയാസമില്ലാത്തതും ആനന്ദകരവുമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശപ്രകാരം എന്‍ സി ഇ ആര്‍ ടി ആണ് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇത് ബാധകമാണ്.

ബാഗില്ലാത്ത ദിവസങ്ങളില്‍ ഹാപ്പിനസ് കരിക്കുലം മാതൃകയാണ് പിന്തുടരേണ്ടത്. ചെറുയാത്രകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ നടത്താം. ചരിത്ര സ്മാരകങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കാം.

ബാഗില്ലാത്ത ദിവസങ്ങളില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ ഓരോ വിദ്യാര്‍ഥിക്കും മരപ്പണി, ഇലക്ട്രിക് വര്‍ക്ക്, മെറ്റല്‍ വര്‍ക്ക്, പൂന്തോട്ട പരിപാലനം, മണ്‍പാത്ര നിര്‍മാണം തുടങ്ങിയവയില്‍ തൊഴില്‍ നൈപുണ്യം നേടാനുള്ള അവസരവുമുണ്ടാകും. ഇതിനു പുറമെ, കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും മറ്റും കൂടിക്കാഴ്ച നടത്തി വ്യത്യസ്ത ആശയങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള ധാരണകള്‍ വിശാലമാക്കാനും സാഹചര്യമൊരുങ്ങും.

 

---- facebook comment plugin here -----

Latest