Connect with us

International

മലേഷ്യയിൽ ചാർട്ടേഡ് വിമാനം എക്സ്പ്രസ് ഹൈവേയിൽ തകർന്നുവീണ് പത്ത് മരണം

ലങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുൽത്താൻ അബ്ദുൽ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്.

Published

|

Last Updated

കൊലാലംപൂർ | മലേഷ്യയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് എക്സ്പ്രസ് ഹൈവേയിൽ തകർന്നുവീണ് പത്ത് പേർ മരിച്ചു. വടക്കൻ കൊലാലംപൂരിലാണ് സംഭവം.

ലങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുൽത്താൻ അബ്ദുൽ അസീസ് ഷാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. വിമാനത്തിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് മലേഷ്യയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഒരു കാറിലും മോട്ടോർ സൈക്കിളിനും മുകളിലേക്കാണ് വിമാനം തകർന്നുവീണത്. കാറിലും മോട്ടോർ സൈക്കിളിലുമുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായാണ് വിവരം. ഫോറൻസിക് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.

---- facebook comment plugin here -----

Latest