International
മലേഷ്യയില്‍ വിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം
വിമാന യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്
കോലാലംപൂര്‍ | മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. വിമാന യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്
മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും കോലാലംപൂരിലേക്ക് പുറപ്പെട്ട ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു കാറിലെ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്.
---- facebook comment plugin here -----