Connect with us

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം ജോയിയുടെ കുടുംബത്തിന് കെെമാറി

എംഎല്‍എമാരായ വി ജോയി ,സികെ ഹരീന്ദ്രന്‍, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ആമഴിഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ക്രിസ്റ്റഫര്‍ ജോയിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി നല്‍കി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ മന്ത്രി മാരായമുട്ടത്തെ വീട്ടിലെത്തിയാണ് കൈമാറിയത്. തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എംഎല്‍എമാരായ വി ജോയി ,സികെ ഹരീന്ദ്രന്‍, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വിഡി സതീശനും ജോയിയുടെ വീട്ടിലെത്തി അമ്മ മെല്‍ഹിയെ കണ്ടിരുന്നു. അമ്മയുടെ ചികിത്സ ചിലവ് പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചിരുന്നു.

 

Latest