Connect with us

Kerala

വടക്കഞ്ചേരി അപകടത്തിൽ മരിച്ച കെ എസ് ആർ ടി സി യാത്രക്കാരുടെ കുടുംബത്തിന് 10 ലക്ഷം വീതം ഇൻഷൂറൻസ്

അടിയന്തര സഹായമായി ഇതിൽനിന്നും 2 ലക്ഷം രൂപ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിനു തിങ്കളാഴ്ച തന്നെ കൈമാറും.

Published

|

Last Updated

തിരുവനന്തപുരം | വടക്കഞ്ചേരി അപകടത്തിൽ മരിച്ച മൂന്നു യാത്രക്കാർക്ക് ഇൻഷറൻസ് തുകയായ 10 ലക്ഷം രൂപ വീതം ഉടൻ ലഭ്യമാക്കാൻ നടപടി ആരംഭിച്ചതായി കെഎസ്ആർടിസി. 2014ലെ കെഎസ്ആർടിസി ആക്ട് പദ്ധതി അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നൽകുക.

അടിയന്തര സഹായമായി ഇതിൽനിന്നും 2 ലക്ഷം രൂപ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിനു തിങ്കളാഴ്ച തന്നെ കൈമാറും. ബാക്കിയുള്ള എട്ടു ലക്ഷം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റു രണ്ടു പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക നൽകുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂ ഇന്ത്യ അഷ്യുറൻസ് കോ. ലിമിറ്റഡിൽ നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നത്. ടിക്കറ്റിനൊപ്പം സെസ് പിരിച്ച് 2 കോടിയിൽ അധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയാണ് പദ്ധതി നടപ്പാക്കിവരുന്നത്. പദ്ധതിക്ക് കീഴിൽ പരുക്കേറ്റവർക്കും സഹായം ലഭിക്കും.

---- facebook comment plugin here -----

Latest