Connect with us

National

ഉദയനിധിയുടെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം: ഹിന്ദു സംഘടന

ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സംഘടന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ| സനാതന ധര്‍മ്മ പരാമര്‍ശത്തിന്റെ പേരില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സംഘടന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത ഉദയനിധിക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സനാതന ധര്‍മ്മം മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനാല്‍ എതിര്‍ക്കുന്നതിനു പകരം അതിനെ തുടച്ചുനീക്കണമെന്നും ഉദയനിധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നു. ഉദയനിധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഇസ്‌കോണ്‍-കൊല്‍ക്കത്ത വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസും രംഗത്തെത്തി.

 

 

 

Latest