Connect with us

Kerala

10 ലക്ഷം കടബാധ്യത; മലമ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

പി.കെ വിജയനാണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്.

Published

|

Last Updated

പാലക്കാട്| മലമ്പുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. പച്ചക്കറി കര്‍ഷകനായ പി.കെ വിജയനാണ് ജീവനൊടുക്കിയത്.

കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബേങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest