Connect with us

National

മധ്യപ്രദേശില്‍ 10 മാംസവില്‍പ്പന കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ അനധികൃതമായി മാംസ വില്‍പ്പന നടത്തിയതിന് പത്ത് കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കൂടാതെ ബി.ജെ.പി. പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നിവരുടെ വീടുകളാണ് പൊളിച്ചത്.

ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഫാറൂഖ് റെയിന്‍. റെയിനും മറ്റു ചിലരും ചേര്‍ന്ന് താക്കൂറിനെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. കേസില്‍ റെയിനെ അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

 

 

---- facebook comment plugin here -----

Latest