International
മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
ഇന്നലെയായിരുന്നു മലാവി പ്രസിഡന്റും സംഘവും സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്
ലൈലോങ്വൊ | തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹയാത്രികരായ ഒമ്പത് പേരും അപകടത്തില്‍ കൊല്ലപ്പെട്ടതായും മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
ഇന്നലെയായിരുന്നു മലാവി പ്രസിഡന്റും സംഘവും സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്.
തലസ്ഥാനമായ ലൈലോങ്വൊയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു. വിമാനം രാവിലെ പത്തിന് മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.വിവരമറിഞ്ഞ് മലാവി പ്രസിഡന്റ് ലസാറസ് ചക്വേര തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.
---- facebook comment plugin here -----