From the print
ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം ജി എസ് ടി; മന്ത്രി തിരുത്തി
അധിക നികുതി ചുമത്താനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി.
ന്യൂഡല്‍ഹി | ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം അധിക ജി എസ് ടി ചുമത്തുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി. അധിക നികുതി ചുമത്താനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വിശദീകരിച്ചു.
‘
ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ പത്ത് ശതമാനം അധിക ജി എസ് ടി നിര്‍ദേശിച്ചുവെന്ന മാധ്യമ റിപോര്‍ട്ടില്‍ അടിയന്തരമായി വ്യക്തത വരുത്തേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍ അത്തരം നിര്‍ദേശമില്ല. 2070ഓടെ കാര്‍ബണ്‍ നെറ്റ് സീറോ കൈവരിക്കാനും ഡീസല്‍ പോലുള്ള അപകടകരമായ ഇന്ധനങ്ങള്‍ മൂലവും വാഹന വില്‍പ്പനയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും കാരണമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്ക്കാനും ശുദ്ധവും ഹരിതവുമായ ബദല്‍ ഇന്ധനങ്ങള്‍ സജീവമായി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ഇന്ധനങ്ങള്‍ ഇറക്കുമതിക്ക് ബദലായുള്ളതും ചെലവ് കുറഞ്ഞതും തദ്ദേശീയവും മലിനീകരണ രഹിതവുമായിരിക്കണം’- എക്‌സില്‍ ഗാഡ്കരി വ്യക്തമാക്കി.
ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം അധിക ജി എസ് ടി (മാലിന്യ നികുതി) ചുമത്താന്‍ ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെടുമെന്ന് ഗാഡ്കരി പറഞ്ഞിരുന്നു.
a