National
മധ്യപ്രദേശില്‍ പത്ത് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
39 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കിണറിന് സമാന്തരമായി 22 അടി ആഴത്തില്‍ കുഴിയെടുത്താണ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുന ജില്ലയില്‍ പത്ത് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രഘോഗറിലെ ജന്‍ജലി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സത്യേന്ദ്ര സിംഗ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
39 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കിണറിന് സമാന്തരമായി 22 അടി ആഴത്തില്‍ കുഴിയെടുത്താണ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
---- facebook comment plugin here -----