Kerala
പുല്ലുവിളയില്‍ കാണാതായ 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു രജിന്‍.

തിരുവനന്തപുരം | രണ്ടുദിവസം മുമ്പ് കാണാതായ 10വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രഞ്ജിത്-ഷിജി ദമ്പതികളുടെ മകന്‍ രജിനാണ് മരിച്ചത്. രണ്ടുദിവസത്തിനു ശേഷം കനാലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കാഞ്ഞിരംകുളം പുല്ലുവിളയിലാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു രജിന്‍.വീട്ടില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും കുട്ടിവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.
---- facebook comment plugin here -----