National
ഛണ്ഡിഗഡില്‍ പത്തുവയസ്സുകാരിയെ പൊതു ശൗചാലയത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു; 28കാരന്‍ പിടിയില്‍
നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസില്‍ വിവരം അറിയിച്ചത്.

ഛണ്ഡിഗഡ് | ഛണ്ഡിഗഡിലെ മൗലി ജാഗ്രണില്‍ പത്തുവയസുകാരിയെ പൊതുശൗചാലയത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത 28കാരന്‍ അറസ്റ്റില്‍. ധന്‍രാജ് എന്ന ബുധല്‍പൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ വീടിനടുത്തുള്ള പൊതുശൗചാലയത്തില്‍ വെച്ചാണ് ഇയാള്‍ ബലാത്സംഗത്തിനിരയായത്. വീട്ടില്‍ നിന്നും പെട്ടെന്ന് തിരിച്ചെത്താം എന്നു പറഞ്ഞു പോയ കുട്ടി എത്താന്‍ വൈകിയതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്.
തുടര്‍ന്ന് പൊതുശൗചാലയത്തിനടുത്തെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ കുഞ്ഞിന്‍റെ നിലവിളി കേട്ടു.ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ കുട്ടിയെ ആക്രമിക്കുന്ന പ്രതിയെ ആണ് കണ്ടത്. അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസില്‍ വിവരം അറിയിച്ചത്.തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.