Connect with us

Uae

ഷാർജയിൽ 100 മസ്ജിദുകൾ; പദ്ധതിക്ക് 800 മില്യൺ ദിർഹം

95 ശതമാനം പള്ളികളും നവീകരിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ പള്ളികൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ സബൂസി പറഞ്ഞു.

Published

|

Last Updated

ഷാർജ | എമിറേറ്റിലുടനീളം 60 പള്ളികൾ നിർമിക്കുന്നതിനും 40 എണ്ണം നവീകരിക്കുന്നതിനുമുള്ള 800 ദശലക്ഷം ദിർഹത്തിന്റെ വികസന പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.

ഡയറക്ട് ലൈൻ പ്രോഗ്രാമിൽ ഷാർജ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്്ലാമിക് അഫയേഴ്‌സ് ചെയർമാൻ അബ്ദുല്ല ഖലീഫ ബിൻ യാറൂഫ് അൽ സബൂസിയാണ് ഇക്കാര്യം അറിയിച്ചത്.പ്രധാന തെരുവുകളിൽ സ്ഥിതി ചെയ്യുന്ന പള്ളികളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. 95 ശതമാനം പള്ളികളും നവീകരിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ പള്ളികൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ സബൂസി പറഞ്ഞു.

കൂടാതെ, കൽബ നഗരത്തിലെ ശ്മശാനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും ഭരണാധികാരി അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ പൊതുവായ രൂപം മെച്ചപ്പെടുത്തുക, റോഡുകൾ നവീകരിക്കുക, പാർക്കിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുക, ക്രമരഹിതമായ ചെടികളും മരങ്ങളും വൃത്തിയാക്കുക എന്നിവ നിർവഹിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

Latest