Connect with us

Ongoing News

ഈ വര്‍ഷം 100 പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കെട്ടിടങ്ങളില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയവും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടും ഒന്നിച്ചു പ്രവര്‍ത്തിക്കും.

Published

|

Last Updated

അബൂദബി| ഈ വര്‍ഷം 100 പുതിയ ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്. 2030-ഓടെ 1,000 സ്റ്റേഷനുകളില്‍ എത്തുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ ഇലക്ട്രിക് വെഹിക്കിള്‍ (ഇ വി) ഇന്‍ഫ്രാസ്ട്രക്ചര്‍ ഗണ്യമായി വികസിപ്പിക്കാനാണ് ശ്രമം.

ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തെ പിന്തുണക്കുകയും 2050-ഓടെ യു എ ഇയിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനമായി ഇ വികളുടെ വിഹിതം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമാണിത്. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കെട്ടിടങ്ങളില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയവും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടും ഒന്നിച്ചു പ്രവര്‍ത്തിക്കും. സ്വകാര്യ മേഖലക്കായി യു എ ഇയില്‍ ഇ വി സ്വീകരിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇരുവരും പ്രവര്‍ത്തിക്കും.

 

 

---- facebook comment plugin here -----

Latest