Kerala
1000 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എന്‍ സി പിയില്‍ ചേരും: പി സി ചാക്കോ
മാണി സി കാപ്പന്‍ എം എല്‍ എക്കും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം
മലപ്പുറം | കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ എന്‍ സി പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കാസര്‍കോട് തൃക്കരിപ്പൂരില്‍ ഈ മാസം എന്‍ സി പി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ 1000 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരുമെന്നും ചാക്കോ മാധ്യമങ്ങളോടായി പറഞ്ഞു.
മാണി സി കാപ്പന്‍ എം എല്‍ എ ഉള്‍പ്പെടെ എന്‍ സി പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടന്നും പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ചാക്കോ പറഞ്ഞു. യു ഡി എഫിനുള്ളില്‍ അവഗണന നേരിടുന്നതായി മാണി സി കാപ്പന്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. യു ഡി എഫ് യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാപ്പന്റെ സുഹൃത്ത് കൂടിയായ പി സി ചാക്കോയുടെ വെളിപ്പെടുത്തല്‍.