international meelad conference 2023
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് 1,001 അംഗ സ്വാഗതസംഘം
വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്തിമാരും പണ്ഡിതരും യൂനിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
കോഴിക്കോട് | “മദീന ചാർട്ടർ: ബഹുസ്വരതയുടെ മഹനീയ മാതൃക’ പ്രമേയത്തിൽ മർകസ് നടത്തുന്ന മീലാദുന്നബി ക്യാമ്പയിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മീലാദ് സമ്മേളനം ഒക്ടോബർ ഒന്നിന് കോഴിക്കോട് നടക്കും. വിവിധ ഭൂഖണ്ഡങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനും മുഹമ്മദ് നബി(സ്വ)യെ കുറിച്ച് കൂടുതൽ അറിയാനുമുള്ള വേദിയാകും സമ്മേളനം. വിവിധ രാജ്യങ്ങളിലെ ഗ്രാൻഡ് മുഫ്തിമാരും പണ്ഡിതരും യൂനിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി 1,001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വി പി എം ഫൈസി വില്യാപ്പള്ളി (ഉപദേശക സമിതി), കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (ചെയ.), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി (ജന. കൺ.), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (വർക്കിംഗ് ചെയ.), കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി (ഫിനാൻസ് സെക്ര.), ടി കെ അബ്ദുർറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് അൻസാർ അഹ്ദൽ അവേലം, കെ പി സുലൈമാൻ ഹാജി കിഴിശ്ശേരി, മജീദ് കക്കാട്, സി പി ഉബൈദുല്ല സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ (വൈ. ചെയ.), പി യൂസുഫ് ഹൈദർ, എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മുനീർ സഖാഫി ഓർക്കാട്ടേരി (കൺ.) തുടങ്ങിയവരാണ് ഭാരവാഹികൾ.
മർകസ് കാമിൽ ഇജ്തിമാഇൽ നടന്ന സ്വാഗതസംഘ രൂപവത്കരണ സംഗമം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂരിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.