Connect with us

International

പാകിസ്ഥാനില്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്നും 104 ബന്ദികളെ മോചിപ്പിച്ചു

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു.

Published

|

Last Updated

ലാഹോര്‍ |  പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു.സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷന്‍ ആര്‍മി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്പ്രസ് റാഞ്ചിയത്. ട്രെയിനില്‍ 450 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 182 പേരെയാണ് വിഘടനവാദികള്‍ ബന്ദികളാക്കിയത്. അതേ സമയം ട്രെയിന്‍ ഇപ്പോഴും ഭീകരരുടെ കൈകളില്‍ തന്നെയാണ്.

ഇപ്പോഴും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ജാഫര്‍ എക്‌സ്പ്രസിലെ നിരവധി ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള സൈന്യത്തിന്റെ ഓപ്പറേഷന്‍ തുടരുകയാണ്.

തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേ സമയം 6 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

 

---- facebook comment plugin here -----

Latest