Kerala
പുതുവര്‍ഷത്തില്‍ കേരളത്തില്‍ നടന്നത് 107.14 കോടിയുടെ മദ്യവില്‍പ്പന
കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യക്കച്ചവടമാണ് കേരളത്തില്‍ നടന്നത്.

തിരുവനന്തപുരം | പുതുവത്സര ദിനാഘോത്തില്‍ കേരളത്തില്‍ നടന്നത് കോടികളുടെ മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യക്കച്ചവടമാണ് കേരളത്തില്‍ നടന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവില്‍ 10 ദിവസത്തെ വില്‍പ്പന 649.32 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റിലാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. സംസ്ഥാനത്തെ268 ഔട്ട് ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളില്‍ മദ്യം വിറ്റുപോയി