Uae
ഷാർജയിൽ 107 യാചകരെ പിടികൂടി
50,000 ദിർഹത്തിലധികം പിടിച്ചെടുക്കുകയും ചെയ്തു

ഷാർജ|യാചകർക്കെതിരെ ശക്തമായ നടപടിയുമായി ഷാർജ പോലീസ്. റമസാനിന്റെ ആദ്യ പകുതിയിൽ 87 പുരുഷന്മാരും 20 സ്ത്രീകളും ഉൾപ്പെടെ 107 യാചകർ പോലീസ് പിടിയിലായി. 50,000 ദിർഹത്തിലധികം ദിർഹം പിടിച്ചെടുക്കുകയും ചെയ്തു. “ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരു ഉത്തരവാദിത്തമാണ്’ എന്ന തലക്കെട്ടിലുള്ള ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ഓപറേഷൻ.
പൊതുജനങ്ങളുടെ സഹതാപം ചൂഷണം ചെയ്യുന്നത് തടയാനും യഥാർഥ സഹായം ആവശ്യമുള്ളവർക്ക് തിരിച്ചുവിടാനും ലക്ഷ്യമിട്ടാണ് ക്യാമ്പയിനെന്ന് സ്‌പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്മെന്റ്ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു. യാചനയുമായി ബന്ധപ്പെട്ട നെഗറ്റീവ് പെരുമാറ്റത്തെ ചെറുക്കുന്നതിൽ സമൂഹ അവബോധത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിലും പിടികൂടുന്നതിലും പൊതുജനങ്ങൾ സഹകരിക്കണം. സംഭാവനകൾ യഥാർഥത്തിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
---- facebook comment plugin here -----