Kerala
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിജയവാഡയിലെത്തിച്ച് പീഡിപ്പിച്ചു; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്
കൊച്ചി | പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാറിലെ വെസ്റ്റ് ചമ്പരന്‍ സ്വദേശിയായ ചന്ദ്രന്‍ കുമാറിനെ(21)യാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയവാഡയില്‍ നിന്ന് യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഈ മാസം നാലിനാണ് അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കോലഞ്ചേരിയില്‍നിന്നു കാണാതായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ യുവാവ് പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിക്കുകയായിരുന്നു .എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പുലര്‍ച്ചെ എറണാകുളത്തേക്ക് ബസില്‍ എത്തിയ പെണ്‍കുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിന്‍ മാര്‍ഗം വിജയവാഡയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് കണ്ടുപിടിക്കാതിരിക്കാന്‍ യുവാവിന്റെ നിര്‍ദേശ പ്രകാരം സ്വന്തം ഫോണ്‍ വീട്ടില്‍ തന്നെ വെച്ച് യാത്രയ്ക്കിറങ്ങിയ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനില്‍ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്.പെണ്‍കുട്ടി എത്തിയതോടെ യുവാവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം ് കണ്ടെത്തിയത്. വാടക വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു.