Connect with us

Kerala

റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി

പരിചയപ്പെടാന്‍ എന്ന പേരില്‍ അഞ്ചോളം പേര്‍ ക്ലാസില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

Published

|

Last Updated

കല്‍പ്പറ്റ |  വയനാട് മൂലക്കാവ് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. പത്താം ക്ലസ് വിദ്യാര്‍ഥിയും അമ്പലവയല്‍ സ്വദേശിയുമായ ശബരിനാഥിനാണ് സംഭവത്തില്‍ പരുക്കേറ്റത്. വിദ്യാര്‍ഥിക്ക് കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തേറ്റു

ചെവിക്കും മൂക്കിനും പരുക്കുണ്ട്. പരിചയപ്പെടാന്‍ എന്ന പേരില്‍ അഞ്ചോളം പേര്‍ ക്ലാസില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ബത്തേരി പോലീസ് പറഞ്ഞു. ശബരിനാഥന്‍ ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളില്‍ ആയിരുന്നു പഠിച്ചത്. പത്താം ക്ലാസില്‍ പഠിക്കാന്‍ പുതിയ സ്‌കൂളില്‍ ചേരുകയായിരുന്നു. വിദ്യാര്‍ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest