International
കറാച്ചിയില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു
റംസാനുമായി ബന്ധപ്പെട്ട ഭക്ഷണ വിതരണത്തിനിടെയാണ് ദുരന്തമുണ്ടായത്.
കറാച്ചി | പാക്കിസ്ഥാനില്‍ തിക്കിലും തിരക്കിലും പെട്ട് 11 മരണം. കറാച്ചിയിലാണ് സംഭവം. റംസാനുമായി ബന്ധപ്പെട്ട സൗജന്യ ഭക്ഷണ വിതരണത്തിനിടെയാണ് ദുരന്തമുണ്ടായത്.
മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും രണ്ട് പേര്‍ കുട്ടികളുമാണ്.
നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാക്കിസ്ഥാന്‍.
---- facebook comment plugin here -----