Connect with us

accident

ഛത്തീസ്​ഗഢിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു

പത്ത് പേർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

Published

|

Last Updated

ബലോഡ്| ഛത്തീസ്​ഗഢിലെ ബലോഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചു. ഇന്നലെ രാത്രി വൈകി എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ധാംദാരി ജില്ലയിലെ സോറം ഭട്ഗാവിൽ നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്.

 

അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. പത്ത് പേർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അതീവ ദുഃഖം രേഖപ്പെടുത്തി.

Latest