Connect with us

National

യുപിയില്‍ സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11കാരന് ദാരുണാന്ത്യം

സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 കാരന് ദാരുണാന്ത്യം. മിര്‍സാപൂര്‍ കോട്വാലി പ്രദേശത്തെ വാന്‍ ഗുര്‍ജാര്‍ കാമ്പിന് സമീപത്തെ വനമേഖലയിലാണ് സംഭവം. മിര്‍സാപൂര്‍ കോട്‌വാലി സ്വദേശിയായ അനീസിന്റെ മകന്‍ താലിബ്(11) ആണ് മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് മരിച്ചത്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.  താലിബ് കാലികളെ മേയ്ക്കാനാണ് കാട്ടിലേക്ക് പോയത്. ഇതിനിടെ തൊട്ടടുത്തുള്ള ഫയറിങ് റേഞ്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട ചില സാധനങ്ങള്‍ കുട്ടി കാണുകയും അവ പെറുക്കിയെടുക്കുകയുമായിരുന്നു. കിട്ടിയ സാധനങ്ങളില്‍ ചെമ്പ് കമ്പികള്‍ കണ്ടതോടെ അത് ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയറിങ് റെഞ്ചിലെ മിസൈല്‍ ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഇത്തരത്തിലുള്ള സംഭവം പ്രദേശത്ത് മുമ്പും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയം ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

Latest