Connect with us

Editors Pick

115.92 മീറ്റർ; ഇതാണ്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം

2,000 വർഷത്തിലധികം ഇതിന്‌ ആയുസ്സുണ്ടെന്നാണ്‌ ശാസ്‌ത്രലോകത്തിൻ്റെ വിലയിരുത്തൽ.

Published

|

Last Updated

ലോകത്തിലെ ഇന്നുള്ള ഏറ്റവും ഉയരം കൂടിയ മരം ഏതാണ്‌? അമേരിക്കയിലാണ്‌ അതിനുള്ള ഉത്തരം. കാലിഫോർണിയയിലെ റെഡ്‌വുഡ് നാഷണൽ പാർക്കിലാണ്‌ ലോകത്തിലെ ‘ജീവിച്ചിരിക്കുന്നതിൽ’ ഏറ്റവും ഉയരമുള്ള മരമുള്ളത്‌. ഹൈപ്പീരിയോൺ എന്നാണ്‌ ഇവൻ്റെ പേര്‌.
കോസ്റ്റ് റെഡ്‌വുഡ്‌ (സെക്വോയ സെംപെർവൈറൻസ്) എന്ന ഇനത്തിൽപ്പെടുന്ന മരമാണിത്‌.

2006ൽ കണ്ടെത്തിയ ഈ മരത്തിന്‌ 380.1 അടി (115.92 മീറ്റർ) ആണ്‌ ഉയരം. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിക്ക്‌ 305 അടിയേ ഉയരമുള്ളൂ എന്ന്‌ ആലോചിക്കണം.റെഡ്‌വുഡ് നാഷണൽ പാർക്കിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നതെങ്കിലും കൃത്യമായ സ്ഥലം അധികൃതർ പുറത്തുവിട്ടിട്ടില്ല. മനുഷ്യൻ്റെ സാന്നിധ്യം ഒഴിവാക്കാനാണ്‌ സ്ഥല വിവരം പുറത്തുവിടാത്തത്‌.

ഈ മരത്തിന്‌ 600 മുതൽ 800 വർഷം വരെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2,000 വർഷത്തിലധികം ഇതിന്‌ ആയുസ്സുണ്ടെന്നാണ്‌ ശാസ്‌ത്രലോകത്തിൻ്റെ വിലയിരുത്തൽ.

2006 ഓഗസ്റ്റ് 25-ന് പ്രകൃതിശാസ്ത്രജ്ഞരായ ക്രിസ് അറ്റ്കിൻസും മൈക്കൽ ടെയ്‌ലറും ചേർന്ന് റെഡ്‌വുഡ് നാഷണൽ പാർക്കിൻ്റെ വിദൂര പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനിടെയാണ് ഹൈപ്പീരിയോണിനെ കണ്ടെത്തിയത്.

ഇടതൂർന്നതും മൂടൽമഞ്ഞുള്ളതുമായ പ്രദേശം മരത്തിൻ്റെ സ്വാഭാവികമായ വളർച്ചയെ സ്വാധീനിച്ചെന്നാണ്‌ കരുതുന്നത്‌. സ്ഥിരമായ ഈർപ്പവും നേരിയ താപനിലയും വളർച്ചയ്‌ക്ക്‌ ഗുണമായി. എന്നാൽ മരപ്പട്ടികൾ മരത്തിൻ്റെ മുകൾഭാഗത്ത്‌ കേടുപാടുണ്ടാക്കിയതായും ഇത്‌ കൂടുതൽ വളർച്ചയെ തടഞ്ഞുവെന്നും ഗവേഷകർ കണ്ടെത്തി.അതായത്‌ ഇനിയും ഇവൻ വളരാൻ സാധ്യതയുണ്ടായിരുന്നു എന്നർത്ഥം.

Latest