Connect with us

Kerala

ഹൈറിച്ച് ഉടമകള്‍ തട്ടിയത് 1157 കോടി; കണക്കുകള്‍ പുറത്തു വിട്ട് ഇ ഡി

എച്ച് ആര്‍ കോയിന്‍ വഴി 1138 കോടിയും തട്ടിയെടുത്തു

Published

|

Last Updated

തൃശൂര്‍ |  മണിചൈന്‍ തട്ടിപ്പിലൂടെ ഹൈറിച്ച് ഉടമകള്‍ തട്ടിയെടുത്ത പണത്തിന്റെ കണക്ക് ഇ ഡി പുറത്തുവിട്ടു. 1157 കോടിയാണ് തട്ടിപ്പിലൂടെ ഹൈറിച്ച് ഉടമകള്‍ തട്ടിയെടുത്തതെന്നാണ് ഇ ഡി കണ്ടെത്തിയത്. എച്ച് ആര്‍ കോയിന്‍ ഇടപാടിലൂടെ 1138 കോടി കൈവശപ്പെടുത്തിയതായും ഇ ഡി പറഞ്ഞു.

അഞ്ച് കമ്പനികള്‍ വഴിയാണ് തട്ടിപ്പുകള്‍ നടത്തിയത്. ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കോടികളാണ് ഇവര്‍ സമാഹരിച്ചത്. അഞ്ച് കമ്പനികളുടെ 50 അക്കൗണ്ടുകളിലിലായി ഉണ്ടായിരുന്ന 212 കോടി രൂപ ഇ ഡി മരവിപ്പിച്ചു. ബാക്കി തുക വിദേശത്തേക്ക് കടത്തിയതായാണ് ഇ ഡി സംശയിക്കുന്നത്.

അടുത്തിടെ നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്ന് ഇ ഡി വ്യക്തമാക്കി. ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇ ഡി യുടെ വെളിപ്പെടുത്തല്‍. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ഒളിവിലാണ്. ഇവര്‍ക്കെതിരെ പി എം എല്‍ എ പ്രകാരം കേസെടുത്തതായും ഇ ഡി പറഞ്ഞു.

Latest