Connect with us

National

രാജ്യത്ത് പുതിയ 11692 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി

കേരളത്തില്‍  ഒമ്പത് മരണം  ഉള്‍പ്പെടെ  മരണസംഖ്യ 5,31,258 ആയി ഉയര്‍ന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് പുതിയ  11,692  കൊവിഡ് കേസുകള്‍  രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 66,170 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അറിയിച്ചു.കേരളത്തില്‍  ഒമ്പത് മരണം  ഉള്‍പ്പെടെ  മരണസംഖ്യ 5,31,258 ആയി ഉയര്‍ന്നു.

കൊവിഡ് ് കേസുകളുടെ എണ്ണം 4.48 കോടിയായി  രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,42,72,256 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.   കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്  രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Latest