Connect with us

Pathanamthitta

12.41 കോടിയുടെ പദ്ധതി; തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ മുഖച്ചായ മാറും

ആറുമാസങ്ങള്‍ കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു

Published

|

Last Updated

തിരുവല്ല |  12.41 കോടി ചെലവഴിച്ച് തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ മുഖച്ചായ മാറ്റുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എം പി അറിയിച്ചു.

തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിര്‍മ്മാണം, എന്‍ട്രന്‍സ് പോര്‍ച്ച്, എന്‍ട്രന്‍സ് ആര്‍ച്ച്, ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വര്‍ധിപ്പിക്കല്‍, സ്റ്റേഷനില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുവരുന്നതിനും, പോകുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം വര്‍ധിപ്പിക്കുക, ലാന്‍ഡ് സ്‌കേപ്പിങ്, പ്ലാറ്റ്ഫോമുകള്‍ നവീകരിക്കുക, പ്ലാറ്റ്ഫോമുകളിലെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും റൂഫിങ് ചെയ്യുക, റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂര്‍ണമായും വെളിച്ചം പകരുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകള്‍, വാഷ്ബേസിനുകള്‍, ഡസ്റ്റ് ബിന്നുകള്‍, സെറിമോണിയല്‍ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷന്‍, ഫര്‍ണിച്ചറുകള്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ അറേഞ്ച്മെന്റ്സ് എന്നിവയാണ് നടപ്പിലാക്കുന്നത്.

ആറുമാസങ്ങള്‍ കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.

 

Latest