National
ആന്ധ്രാപ്രദേശില്‍ വന്‍ ചന്ദന കടത്ത്: 12 പേര്‍ പിടിയില്‍
ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്നവരെ തടയാന്‍ ജില്ലയുടെ നാല് ഭാഗങ്ങളിലും പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അമരാവതി | ആന്ധ്രാപ്രദേശില്‍ ചന്ദന കള്ളക്കടത്ത് സംഘം പോലീസ് പിടിയില്‍. രണ്ട് സംഭവങ്ങളിലായി 11 കോടിയുടെ ചുവന്ന ചന്ദനവുമായി 12 പേരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ ചന്ദന കള്ളക്കടത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് അതീവ ജാഗ്രതയിലാണ്.
ചുവന ചന്ദനമുള്ള ചിറ്റൂര്‍ വനമേഖല കള്ളകടത്ത് സംഘത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതിനാല്‍, ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്നവരെ തടയാന്‍ ജില്ലയുടെ നാല് ഭാഗങ്ങളിലും പോലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ മാസം 10ന് മൂന്ന് കോടിയുടെ ചന്ദന മരവുമായി ഏഴ് പേര്‍ പിടിയിലായിരുന്നു. 12ന് ചന്ദനവുമായി അഞ്ച് പേരാണ് പിടിയിലായത്. മിനി ഗുഡ്‌സ് വാനില്‍ തടി കയറ്റി ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്ക് കൊണ്ട് പോകുക വഴിയാണ് പോലീസ് പിടികൂടിയത്.