Kerala
കണ്ണൂരില്‍ വീട്ടുകിണറ്റില്‍ നിന്നും 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
പാമ്പിനെ കണ്ട് വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കണ്ണൂര്‍ | കണ്ണൂരിലെ നടുവില്‍ പുലിക്കുരുമ്പയില്‍ വീട്ടുകിണറ്റില്‍ വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി കാട്ടില്‍ വിട്ടയച്ചു. പുല്ലംവനത്തിലെ മഞ്ഞളാങ്കന്‍ വിന്‍സെന്റിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാജവെമ്പാലയെ പിടികൂടിയത
12 അടി നീളമുള്ള പാമ്പാണ് കിണറ്റില്‍ വീണത്. പാമ്പിനെ കണ്ട് വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി രതീശന്റെ നിര്‍ദ്ദേശ പ്രകാരം റസ്‌ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേര്‍ന്ന് പാമ്പിനെ കിണറില്‍ നിന്നും കരക്കെത്തിക്കുകയായിരുന്നു. ഡിഎഫ്ഒ മാരായ നികേഷ്, ഷമീന എന്നിവര്‍ നേതൃത്വം നല്‍കി.
---- facebook comment plugin here -----