Connect with us

ANDRA FLOODS

ആന്ധ്രയില്‍ കനത്ത മഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രയിലെ കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രയില്‍ കന്നമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 18 യാത്രക്കാരെ കാണാതാവുകയും ചെയ്തു. ആന്ധ്രയിലെ കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളുപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയില്‍ നേരത്തെ ഒഴുക്കില്‍പ്പെട്ട 30 പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

മരം വീണും മണ്ണിടഞ്ഞു വ്യാപക നാശനഷ്ടത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ ഇവിടെ നിന്നും വരുന്നുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളികള്‍ക്ക് രണ്ട് ദിവസം അവധി നല്‍കിയിട്ടുണ്ട്.