Connect with us

Kerala

12 ലക്ഷം തട്ടിയെന്ന കേസ്: സരിതാ നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെവിട്ടു

പത്ത് വര്‍ഷത്തിന് ശേഷം വിധി

Published

|

Last Updated

കോഴിക്കോട് |  ടീം സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസില്‍ സരിതാ നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരാണ് വെറുതെവിട്ട മറ്റു പ്രതികള്‍.

കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് പത്ത് വര്‍ഷത്തിന് ശേഷം വിധി പ്രസ്താവിച്ചത്.
കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2014ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ടീം സോളാറിന്റെ ഡീലര്‍ഷിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങിയെന്നും വാഗ്ദാനം പാലിച്ചില്ലെന്നുമായിരുന്നു കേസ്.

സോളാര്‍ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്ന് പണം വാങ്ങിയതില്‍ കേസുകളുണ്ട്.

 

Latest