Connect with us

Kerala

ആലുവയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു

പരുക്കേറ്റവരില്‍ രണ്ടുപേരെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലും പത്തുപേരെ ആലുവ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Published

|

Last Updated

ആലുവ | ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് 12പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ്  പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ 12 പേര്‍ക്കാണ് കടിയേറ്റത്.

ആലുവ നഗരസഭയിലെ കണ്ടിന്‍ജന്‍സി ജീവനക്കാരന്‍ ബേബിയുടെ കവിളിലാണ് തെരുവുനായ കടിച്ചത്. പരുക്കേറ്റവരില്‍ രണ്ടുപേരെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലും പത്തുപേരെ ആലുവ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പേവിഷബാധ സംശയിക്കുന്നതിനാല്‍ തെരുവുനായകളെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ നഗരസഭാധ്യക്ഷന്‍ സന്ദര്‍ശിച്ചു.

Latest