Connect with us

Alappuzha

ഹൗസ് ബോട്ടില്‍ നിന്നും ലഭിച്ച 12 പവന്‍ സ്വര്‍ണം ഉടമയ്ക്ക് കൈമാറി; മാതൃകയായി ബോട്ടുടമ

വിനോദസഞ്ചാരത്തിനെത്തിയ ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീയുടെ നഷ്ടപ്പെട്ട മാലയാണ് ഫ്‌ളെമിന്‍ ഹൗസ് ബോട്ടുടമ നിക്‌സണ്‍ ജെയിംസ് പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.

Published

|

Last Updated

ആലപ്പുഴ | ഹൗസ് ബോട്ടില്‍ നിന്നു ലഭിച്ച 12 പവന്‍ സ്വര്‍ണമാല ഉടമയ്ക്ക് കൈമാറി ബോട്ടുടമ. വിനോദസഞ്ചാരത്തിനെത്തിയ ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീയുടെ നഷ്ടപ്പെട്ട മാലയാണ് ഫ്‌ളെമിന്‍ ഹൗസ് ബോട്ടുടമ നിക്‌സണ്‍ ജെയിംസ് പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറിയത്. യു കെയില്‍ സ്ഥിരതാമസമാക്കിയ സെന്തന്‍ തര്‍മകുലസിംഗത്തിന്റെ ഭാര്യ പ്രിയങ്കയുടെ മാലയാണ് ബോട്ടില്‍ കാണാതായിരുന്നത്.

സെന്തന്‍-പ്രിയങ്ക ദമ്പതികള്‍ക്കൊപ്പം സെന്തിലിന്റെ സുഹൃത്തും അവധിക്കാലം ആസ്വദിക്കാനായി ആലപ്പുഴയില്‍ എത്തിയിരുന്നു. അവര്‍ ഹൗസ് ബോട്ടില്‍ സഞ്ചരിക്കവേ പ്രിയങ്കയുടെ സ്വര്‍ണമാല നഷ്ടമാവുകയായിരുന്നു. ഇവര്‍ തിരികെ പോയതിനു ശേഷം ജീവനക്കാര്‍ ഹൗസ് ബോട്ട് വൃത്തിയാക്കുന്നതിനിടെയാണ് സ്വര്‍ണമാല ലഭിച്ചത്. ഉടന്‍ തന്നെ ബോട്ടുടമ നിക്‌സണ്‍ ജെയിംസ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ ഐ എസ് എച്ച് ഒ. കെ ശ്രീജിത്തിനെ വിവരം അറിയിച്ചു.

ആലപ്പുഴ സൗത്ത് പോലീസ് സഞ്ചാരികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും മാല കിട്ടിയ വിവരം ഇവരെ അറിയിക്കുകയുമായിരുന്നു. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരായ ദമ്പതികള്‍ തെളിവുകള്‍ ഹാജരാക്കി. തുടര്‍ന്ന് ഐ എസ് എച്ച് ഒ. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ ബോട്ടുടമ നിക്‌സണ്‍ പ്രിയങ്കയ്ക്ക് മാല കൈമാറുകയായിരുന്നു. ഹൗസ് ബോട്ട് ഉടമയുടെ സത്യസന്ധതക്ക് സൗത്ത് പോലീസ് ക്രിസ്മസ് സമ്മാനം നല്‍കി.

Latest