Connect with us

Kerala

കുളത്തില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ 12 വയസുകാരന്‍ മുങ്ങിമരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

കുട്ടികളുടെ മാതാവ് നടത്തുന്ന ബേക്കറിക്ക് സമീപത്തെ കുളത്തിന്‍കരയില്‍ മൂത്രം ഒഴിക്കുന്നതിനിടെ അഹ്‌യാന്‍ കാല്‍ വഴുതി കുളത്തില്‍ വീണു

Published

|

Last Updated

കൊല്ലം |  കൊല്ലം ഉമയനല്ലൂര്‍ മാടച്ചിറയില്‍ 12 വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. മൈലാപ്പൂര്‍ പുതുച്ചിറയില്‍ അനീസ് – ഹയറുന്നിസ ദമ്പതികളുടെ മകന്‍ ഫര്‍സീനാണ് മരിച്ചത്. ഫര്‍സീന്റെ സഹോദരന്‍ അഹ്‌യാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .വൈകിട്ട് ആറേ കാലോടെയാണ് സംഭവം

കുട്ടികളുടെ മാതാവ് നടത്തുന്ന ബേക്കറിക്ക് സമീപത്തെ കുളത്തിന്‍കരയില്‍ മൂത്രം ഒഴിക്കുന്നതിനിടെ അഹ്‌യാന്‍ കാല്‍ വഴുതി കുളത്തില്‍ വീണു.രക്ഷിക്കാനായി കുളത്തിലിറങ്ങിയതായിരുന്നു ഫര്‍സീന്‍. കുളത്തിന്‍കരയില്‍ ചെരുപ്പ് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികള്‍ കുളത്തില്‍ വീണത് ആദ്യം കണ്ടത്്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫര്‍സീന്റെ ജീവന്‍ രക്ഷിക്കാനായില്ല.

 

Latest