Connect with us

Kerala

ആലുവയില്‍ 12കാരിയെ കാണാതായ സംഭവം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

Published

|

Last Updated

കൊച്ചി| ആലുവയില്‍ നിന്ന് ഇതര സംസ്ഥാനക്കാരിയായ 12 വയസുകാരിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ ആണ്‍ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. മുര്‍ഷിദാബാദ് സ്വദേശി മലേക്കിനൊപ്പമാണ് കുട്ടി പോയിരുന്നത്. കുട്ടിയുമായി നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മലേക്ക് കേരളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ കുട്ടിയുമായി മലേക്ക് അങ്കമാലിയിലേക്ക് എത്തി. അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.

കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തേണ്ടി വരും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ വൈകിട്ട് കടയില്‍ പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി കുടുംബത്തോടൊപ്പം കഴിഞ്ഞുവന്നത്. കൊല്‍ക്കത്തയില്‍ നിന്നും രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം ആലുവയിലെത്തിയത്. കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോകാന്‍ പെണ്‍കുട്ടി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.

 

 

 

 

---- facebook comment plugin here -----

Latest