Connect with us

National

12 രാജ്യസഭാ സീറ്റുകളിലേക്ക് സെപ്തംബർ മൂന്നിന് തിരഞ്ഞെടുപ്പ്

ആഗസ്റ്റ് 14ന് വിജ്ഞാപനം ഇറങ്ങും.

Published

|

Last Updated

ന്യൂഡൽഹി | ഒൻപത് സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് സെപ്തംബർ മൂന്നിന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്ന് തന്നെ ഫലപ്രഖ്യാപനവും നടത്തും.

ആഗസ്റ്റ് 14ന് വിജ്ഞാപനം ഇറങ്ങും. ആഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക നൽകാം.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പത്ത് രാജ്യസഭാ സീറ്റുകളിൽ ഒഴിവ് വന്നത്.

---- facebook comment plugin here -----

Latest