Connect with us

Career Notification

ഗെയിൽ ഗ്യാസിൽ 120 അസ്സോഷ്യേറ്റ് ഒഴിവ്

ഓൺലൈൻ അപേക്ഷ ഈ മാസം പത്ത് മുതൽ ഏപ്രിൽ പത്ത് വരെ.

Published

|

Last Updated

ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡയറിയായ 120 സീനിയർ, ജൂനിയർ അസ്സോഷ്യേറ്റ് ഒഴിവ്. മൂന്ന് വർഷ നിയമനമാണ്. നീട്ടിക്കിട്ടാം. ഓൺലൈൻ അപേക്ഷ ഈ മാസം പത്ത് മുതൽ ഏപ്രിൽ പത്ത് വരെ.

സീനിയർ അസ്സോഷ്യേറ്റ്(ടെക്‌നിക്കൽ)- 50 ശതമാനം മാർക്കോടെ വിവിധ എൻജിനീയറിംഗ് ബിരുദം.
സീനിയർ അസ്സോഷ്യേറ്റ് (ഫയർ ആൻഡ് സേഫ്റ്റി)- 50 ശതമാനം മാർക്കോടെ ഫയർ, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംഗ് ബിരുദം.
സീനിയർ അസ്സോഷ്യേറ്റ് (മാർക്കറ്റിംഗ്)- 50 ശതമാനം മാർക്കോടെ എം ബി എ (മാർക്കറ്റിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോളിയം ആൻഡ് എനർജി, എനർജി, എനർജി ഇൻഫ്രാസ്ട്രക്ചർ, ഇന്റർനാഷനൽ ബിസിനസ്സ്).

സീനിയർ അസ്സോഷ്യേറ്റ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്)- 50 ശതമാനം മാർക്കോടെ സി എ, സി എം എ (ഐ സി ഡബ്യൂ എ), എം ബി എ ഫിനാൻസ്.
സീനിയർ അസ്സോഷ്യേറ്റ് (കമ്പനി സെക്രട്ടറി)- കമ്പനി സെക്രട്ടറി
സീനിയർ അസ്സോഷ്യേറ്റ് (എച്ച് ആർ)- 50 ശതമാനം മാർക്കോടെ എം ബി എ, എം എസ് ഡബ്ല്യൂ, പി ജി ഡിപ്ലോമ (പേഴ്‌സനൽ മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്).

ജൂനിയർ അസ്സോഷ്യേറ്റ് (ടെക്‌നിക്കൽ)- 50 ശതമാനം മാർക്കോടെ വിവിധ എൻജിനീയറിംഗ് ഡിപ്ലോമ. അപേക്ഷകർക്ക് രണ്ട് വർഷ പരിചയം വേണം. (ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പരിചയമായി കണക്കാക്കും).

പ്രായപരിധി– 32. അർഹർക്ക് മാർക്കിലും പ്രായത്തിലും ഇളവ്. ശമ്പളം- സീനിയർ അസ്സോഷ്യേറ്റ്- 60,000, ജൂനിയർ അസ്സോഷ്യേറ്റ്- 40,000. വിവരങ്ങൾക്ക് www. gailgas.com. സന്ദർശിക്കുക.

---- facebook comment plugin here -----

Latest