Saudi Arabia
മസ്ജിദുല്‍ ഹറമില്‍ സ്ഥാപിച്ചിരിക്കുന്നത് 1,20,000 ലൈറ്റുകള്‍
ഹറമിന്റെ ഉള്‍വശം, മുറ്റങ്ങള്‍, മേല്‍ക്കൂര, മിനാരങ്ങള്‍, വിപുലീകരണ പ്രവര്‍ത്തന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

മക്ക | ലോകത്തിലെ ഏറ്റവും വലിയ പള്ളികിലൊന്നായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 120,000 പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചതായി ഹറമൈന്‍ കാര്യാലയം. മസ്ജിദുല്‍ ഹറമിന്റെ ഉള്‍വശം, മുറ്റങ്ങള്‍, മേല്‍ക്കൂര, മിനാരങ്ങള്‍, വിപുലീകരണ പ്രവര്‍ത്തന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
വലിയ ആകൃതിയിലുള്ള 6,900 വിളക്കുകള്‍, വ്യത്യസ്ത ആകൃതിയിലുള്ള രൂപകല്‍പ്പനകള്‍ ചെയ്ത 500-ലധികം വിളക്കുകള്‍, കലാപരവും ആലങ്കാരികവുമായ വരികളില്‍ വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍ കൊത്തിവെച്ചവ, ഇസ്‌ലാമിക കാലിഗ്രഫിയില്‍ തീര്‍ത്ത വിളക്കുകള്‍ എന്നിവയാണ് ഹറമില്‍ സ്ഥാപിച്ചിരിക്കുന്നത്.
സ്‌പോട്ട്‌ലൈറ്റുകളുടെയും കണക്ഷനുകളുടെയും പോളിഷിംഗ്, ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കല്‍ എന്നിവയുള്‍പ്പെടെ ഹറം പള്ളികളിലെ ലൈറ്റിംഗ് യൂണിറ്റുകള്‍ പതിവായി പരിപാലിക്കുന്നതിന് പ്രത്യേക ടീമുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്.