Connect with us

National

രാജ്യത്ത് 1,220 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 11 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇന്ന് 1,220 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അണുബാധ ഇപ്പോള്‍ അതിവേഗം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹരിയാനയില്‍ നിന്നുള്ള മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 11 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,31,767 ആയി. ഡല്‍ഹിയിലും രാജസ്ഥാനിലും രണ്ട് മരണങ്ങള്‍ വീതവും പഞ്ചാബ്, ജമ്മു കശ്മീര്‍, മിസോറാം എന്നിവിടങ്ങളില്‍ ഓരോ മരണവും രേഖപ്പെടുത്തി. മരണനിരക്ക് 1.19 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.52 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.42 ശതമാനവുമാണ്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 44,431,137 ആയി.

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പിന് കീഴില്‍ ഇതുവരെ 2,20,66,89,993 ഡോസുകളെങ്കിലും കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ഒരു ദിവസം 1,636 കുത്തിവയ്പ്പുകള്‍ നല്‍കിയതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

 

Latest