National
125ാമത് ഊട്ടി ഫ്‌ലവര്‍ഷോ മെയ് 19 മുതല്‍
വസന്തോത്സവത്തിൻ്റെ ഭാഗമായി ഫ്‌ലവര്‍, പഴം, പച്ചക്കറി, റോസാ പൂ, സുഗന്ധദ്രവ്യ പ്രദര്‍ശനങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കും

ഗൂഡല്ലൂര്‍ | നീലഗിരിയിൽ നടന്നുവരുന്ന വസന്തോത്സവം അടുത്ത മെയ് മാസത്തിൽ നടക്കും. വസന്തോത്സവത്തിന്റെ മുഖ്യ ആകര്‍ഷകമായ ഊട്ടി ഗാര്‍ഡനിലെ 125ാമത് ഫ്‌ലവര്‍ഷോ മെയ് 19ന് ആരംഭിക്കും. 23ന് അവസാനിക്കുകയും ചെയ്യും.
വസന്തോത്സവത്തിന്റെ തുടക്കം കുറിച്ച് കോത്തഗിരിയിലെ നെഹ്രു പൂന്തോട്ടത്തില്‍ നടക്കുന്ന 12ാമത് പച്ചക്കറികളുടെ പ്രദര്‍ശനം മെയ് 6, 7 തീയതികളിലും നടക്കും. റോസ് ഗാര്‍ഡനില്‍ നടക്കുന്ന 18ാമതു റോസാ പൂക്കളുടെ പ്രദര്‍ശനം മെയ് 13, 14, 15 തീയതികളിലും കുന്നൂര്‍ സിംസ് ഗാര്‍ഡനിലെ പഴങ്ങളുടെ പ്രദര്‍ശനം 27, 28 തീയതികളിലും നടക്കും.
ഗൂഡല്ലൂരില്‍ സുഗന്ധദ്രവ്യങ്ങളുടെ 10ാമത് പ്രദര്‍ശനം 12, 13, 14 തീയതികളിലായാണ് സംഘടിപ്പിക്കുക.
---- facebook comment plugin here -----