Connect with us

Covid India

24 മണിക്കൂറിനിടെ രാജ്യത്ത് 12,781 കൊവിഡ് കേസുകള്‍

ടി പി ആര്‍ 4.32 ശതമാനമായി ഉയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും കരുത്താര്‍ജിക്കുന്നു. 24 മണിക്കൂറിനിടെ 12,781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 മരണങ്ങളും ഇന്നലെയുണ്ടായി. തുടര്‍ച്ചയായി നാലാം ദിനമാണ് 12000ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി പി ആറും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലത്തെ കേസുകള്‍ പ്രകാരം 4.32 ശതമാനത്തിലെത്തി.
മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു. കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഇതിനിടെ, മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് പ്രതിരോധ വാക്‌സീന്റെ പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായെന്ന് കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ അടുത്ത മാസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് കൈമാറും. അനുമതി കിട്ടിയാല്‍ യാഥാര്‍ഥ്യമാകുന്നത് മൂക്കിലൂടെ നല്‍കാവുന്ന ലോകത്തിലെ ആദ്യ വാക്‌സീനെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു.

Latest